Skip to main content

രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ച്‌ തൃശൂര്‍ നിയമസഭ മണ്‌ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്‌ ആര്‍ ഡി ഒ പി.എ വിഭൂഷണന്‍ ക്ലാസെടുത്തു. ആര്‍ ഡി ഒ ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പിന്‌ കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ സമ്മതിദായകര്‍ക്ക്‌ നല്‍കേണ്ടുന്ന വിവരങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട അച്ചടക്കങ്ങള്‍ എന്നിവയെ കുറിച്ച്‌ ആര്‍ ഡി ഒ വിശകലനം നടത്തി. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സന്നിഹിതരായി.

date