Skip to main content

എംപികൈബിവൈ ഏജന്റിനെതിരെ നടപടി

ഒല്ലൂക്കര ബ്ലോക്കിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായ പുത്തൂര്‍ പണിക്കപ്പറമ്പില്‍ പി ഐ രാധ (സി എ നമ്പര്‍ 4/86) പുത്തൂര്‍ പോസ്റ്റോഫീസില്‍ അടക്കുന്നതിനായി നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുന്ന തുക പോസ്റ്റോഫീസില്‍ നിക്ഷേപിക്കാതെ സാമ്പത്തിക ക്രമക്കേട്‌ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ ഇവര്‍ മുഖേനയുളള നിക്ഷേപങ്ങള്‍ തുടര്‍ന്ന്‌ നടത്തരുതെന്ന്‌ ഒല്ലൂക്കര ബ്ലോക്ക്‌ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ അറിയിച്ചു. പി ഐ രാധ മുഖേന ഇടപാടുകള്‍ നടത്തിയിരുന്ന നിക്ഷേപകര്‍ തുടര്‍ന്നുളള സേവനങ്ങള്‍ക്കായി മതിയായ രേഖ സഹിതം പുത്തൂര്‍ പോസ്റ്റ്‌ ഓഫീസുമായും ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്തുമായും ബന്ധപ്പെടണം. ഇത്‌ സംബന്ധിച്ച പരാതി മാര്‍ച്ച്‌ 26 നകം ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്തില്‍ രേഖാ മൂലം നല്‍കണമെന്ന്‌ ബ്ലോക്ക്‌ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ അറിയിച്ചു.

 

date