Skip to main content

സെഞ്ചുറിയടിച്ച് സി-വിജില്‍

 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ  മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ലഭിച്ച പരാതികളുടെ എണ്ണം 100 ആയി. 

 

ഇതില്‍ 89 പരാതികള്‍ വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഒന്‍പതെണ്ണം വ്യാജ പരാതികളായിരുന്നു.  രണ്ടു പരാതികളില്‍ അന്വേഷണം തുടരുകയാണെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ് കുമാര്‍ അറിയിച്ചു.

 

 പൊതുജനങ്ങള്‍ വീഡിയോയായും ഫോട്ടോയായും അപ്‌ലോഡ് ചെയ്യുന്ന പരാതികള്‍ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍നിന്ന് ജി.ഐ.എസ് വഴി ചട്ടലംഘനം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്‌ക്വാഡിന് കൈമാറുകയും 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുകയും ചെയ്യും. അപ്‌ലോഡ് ചെയ്യുന്ന പരാതികളുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയാന്‍ കഴിയുമെന്നതും ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്. 

date