Skip to main content

പൊതുതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ബോധവത്കരണം

 

    ലോക സഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 053 കോങ്ങാട് നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം,  ഹരിതചട്ടങ്ങള്‍, ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് നാളെ (മാര്‍ച്ച് 23) ബോധവത്കരണ പരിപാടി നടത്തും.  ഉച്ചയ്ക്ക് 2.30 ന് കോങ്ങാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ്  ബോധവത്കരണ പരിപാടി നടത്തുകയെന്ന് കോങ്ങാട് എല്‍.എ.സി വരണാധികാരി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, 053 കോങ്ങാട് നിയോജകമണ്ഡലത്തിലെ ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡ്/ ഫ്ളയിങ് സ്ക്വാഡ്/  നിയോജകമണ്ഡലത്തിന്‍റെ പരിധിയിലള്ള പോലീസ് സ്റ്റേഷനിലെ പ്രതിനിധികള്‍ എന്നിവര്‍  പങ്കെടുക്കും. ഫോണ്‍: 0491-2555156.

date