Skip to main content
കൈരളി ക്രാഫ്റ്റ് ബസാര്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

കൈരളി ക്രാഫ്റ്റ് ബസാര്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

 

 

കൈരളി ക്രാഫ്റ്റ് ബസാര്‍ 2019 അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ സഹായത്തോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന വിപണന മേളയില്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി കരകൗശല വസ്തുക്കള്‍ ലഭ്യമാണ്. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മധ്യപദേശ്, ഭോപ്പാല്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ തുടങ്ങി ഇന്ത്യയിലെ 12 ഓളം സംസ്ഥാനങ്ങളിലെ കരകൗശല തൊഴിലാളികളാണ് പങ്കെടുക്കുന്നത്. സ്വന്തം വസ്തുക്കള്‍ അവരവര്‍ക്കു തന്നെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് മേളയിലൂടെ വില്‍ക്കാന്‍ സാധിക്കും. 

 

വീട്ടി, തേക്ക്, ഓട് തുടങ്ങിയവയില്‍ നിര്‍മ്മിച്ച കേരളത്തിന്റെ തനതു കരകൗശല ശില്‍പങ്ങളും ലോക പ്രശസ്തമായ ആറന്മുള കണ്ണാടി, പിത്തളയിലും ഓടിലും തീര്‍ത്ത വിളക്കുകള്‍, ചന്ദനതൈലം തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്.

ഹൈദരാബാദ് പേള്‍ വള, റൂബി, എമറാള്‍ഡ് ,സഫയര്‍ കല്ലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍, മധുര ചുങ്കിടി സാരി, കാഞ്ചിപുരം സില്‍ക്ക്, ചെട്ടിനാട് കോട്ടണ്‍ സാരി, കലംകാരി ഡിസൈന്‍സാരി, ഖാദി വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം മേളയില്‍ ലഭ്യമാണ്.  

ഏപ്രില്‍ 14 വരെയാണ് മേള നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ പ്രവൃത്തി സമയം. വിഷു പ്രമാണിച്ച് ഞായറാഴ്ച്ചകളിലും തുറന്ന് പ്രവര്‍ത്തിക്കും.

 

ഉദ്ഘാടന പരിപപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പദ്മനാഭന്‍, കൈരളി ക്രാഫ്റ്റ് മാനേജര്‍ കെ ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.

 

date