Skip to main content

ശില്‍പശാല സംഘടിപ്പിച്ചു 

 

 

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശരണബാല്യം പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സിനായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യവിമുക്തകേരളം എന്ന ലക്ഷ്യത്തിനായി  നടപ്പിലാക്കിവരുന്നതാണ് പദ്ധതി.  മാനന്തവാടി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിസ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു.  പ്രൊട്ടക്ഷന്‍ ഓഫീസര്‍ വൈശാഖ് എം ചാക്കോ, സി.ഡബ്ല്യു.സി മെമ്പര്‍  ബിജു, അലിയാര്‍, ജില്ലാ ശിശുക്ഷേമ സമിതി മെമ്പര്‍ രമാ ദേവി, അസി. ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസര്‍ മനോജ്, ശരണബാല്യം റെസ്‌ക്യൂ ഓഫീസര്‍ സ്റ്റെഫി തുടങ്ങിയവര്‍ സംസാരിച്ചു. ശരണബാല്യം, ചൈല്‍ഡ്‌ലേബര്‍, തെരുവുബാല്യം തുടങ്ങിയ വിഷയങ്ങളില്‍ അജീം, മനിതമൈത്രി എന്നിവര്‍ ക്ലാസെടുത്തു. വനിതശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നിര്‍മ്മിച്ച ഫോസ്റ്റര്‍ കെയര്‍ ഹൃസ്വചിത്രമായ ആതാരകവും പ്രദര്‍ശിപ്പിച്ചു.

date