Skip to main content

സീഷർ റിലീസ് കമ്മിറ്റി രൂപീകരിച്ചു

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ചെലവ്  നോഡൽ ഓഫീസർ കൂടിയായ ജില്ലാ ഫിനാൻസ് ഓഫീസർ പി.രജികുമാർ കൺവീനറും ആലപ്പുഴ ഡി.റ്റി.ഒ പ്രേമാനന്ദ്.എ, ജില്ലാ പി.എ.യു പ്രോജക്ട് ഡയറക്ടർ എം.കെ.ഉഷ എന്നിവർ അംഗങ്ങളുമായി  മൂന്നംഗ ജില്ലാതല സീഷർ റിലീസ് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൻറ ഭാഗമായി ജില്ലയിലുടനീളം വിന്യസിച്ചിട്ടുള്ള വിവിധ സ്‌ക്വാഡുകൾ പിടിച്ചെടുക്കുന്ന മതിയായ രേഖകളില്ലാത്ത പണമോ മറ്റ് വസ്തുക്കളോ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് വിട്ടുനല്കുന്നതിന് സീഷർ റിലീസ് കമ്മിറ്റി മുൻപാകെ അപേക്ഷ നൽകാവുന്നതാണ്. 

 

date