Skip to main content

ഗതാഗത നിയന്ത്രണം ഇന്ന്

 

    മങ്കര തേനൂര്‍ അത്താഴംപെറ്റ  വേലയോടനുബന്ധിച്ച്  പാലക്കാട്- ഒറ്റപ്പാലം പബ്ലിക്ക് റോഡില്‍ മങ്കര-പറളി റൂട്ടില്‍ ഇന്ന് (മാര്‍ച്ച് 23) ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്  മങ്കര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. അതിനാല്‍ പാലക്കാട്-ഒറ്റപ്പാലം റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുര ജംങ്ഷനില്‍ നിന്നും പറളി-ഓടനൂര്‍-കാളികാവ്-മങ്കര വഴി തിരിഞ്ഞും മങ്കരയില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ കാളികാവ്-ഓടനൂര്‍-പറളി വഴി പോകേണ്ടതാണ്. 

date