Skip to main content

വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തുന്ന പ്രവൃത്തി ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും 

 

    സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടുന്നതു വരെ ബസ്സില്‍ കയറാന്‍ അനുവദിക്കാതെ    സ്റ്റാന്‍ഡില്‍ വെയിലത്തു നിര്‍ത്തുന്നത് സംബന്ധിച്ച് വ്യാപക   പരാതികള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു. ഈ വിഷയത്തില്‍ പല തവണ  നടപടി സ്വീകരിച്ചിട്ടും ആവര്‍ത്തിക്കുന്നതായും   വരും ദിവസങ്ങളില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.  നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ടക്ടര്‍  ലൈസന്‍സ്  അസാധുവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. 

date