Skip to main content

സി -വിജില്‍: ലഭിക്കുന്ന പരാതികള്‍ക്ക് ഉടന്‍ അന്വേഷണം

 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴില്‍ ഐ.ടി മിഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന മുഴുവന്‍ പരാതികളും അതതു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ക്വാഡിനും ടീമുകള്‍ക്കുമാണ് കൈമാറുന്നത്. ടീമുകളുടെ വാഹനങ്ങളില്‍ ജി.പി.എസ് സൗകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിമിഷങ്ങള്‍ക്കകം തന്നെ നിയമലംഘനം നടക്കുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടാനും കഴിയും. 15 മിനിറ്റിനുള്ളില്‍ തെളിവ് ശേഖരിക്കുന്ന രീതിയിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. 
ഫോട്ടോ (1): ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗങ്ങള്‍ക്കായി നടത്തിയ പരിശീലന പരിപാടി

date