Skip to main content

ഏകദിന പരിശീലന പരിപാടി

 

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ശരണബാല്യം സ്റ്റേക്ക് ഹോള്‍ഡേഴ്സിന് ഏകദിന പരിശീലന പരിപാടി നടത്തി. ബാലവേല- ബാലഭിക്ഷാടനം- തെരുവ് ബാല്യമുക്ത കേരളം ലക്ഷ്യത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് ശരണ്യബാല്യം. പരിശീലന പരിപാടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു വികസന ഓഫീസര്‍ പി.മീര അധ്യക്ഷയായി.
ശരണബാല്യം പദ്ധതി, നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, സ്റ്റേക്ക് ഹോള്‍ഡേഴ്സിന്‍റെ പങ്ക് എന്നിവ സംബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ആനന്ദനും ബാലവേല നിരോധന നിയമത്തെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗം അഡ്വ. അപര്‍ണ നാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. കൂടാതെ ചേരിപ്രദേശങ്ങളിലെ ഡ്രോപ് ഔട്ട്, ബാലനീതി നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണം മാതാപിതാകള്‍ക്ക് നല്‍കേണ്ടതിന്‍റെ ആവശ്യകത, പദ്ധതി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച നടന്നു.
സായൂജ്യം റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ.ജി മരിയ ജെറാള്‍ഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് റെസ്ക്യൂ ഓഫീസര്‍ സത്യഭാമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

date