Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമവും. സൗജന്യ ചികില്‍സയും ഉറപ്പാക്കും - ജില്ലാ കലക്ടര്‍.

 

ജില്ലയില്‍ ലോകസഭാ പോളിംഗ്ിന് നിയോഗിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡ്യൂട്ടി സമയത്ത് അപകടം,ഹ്യദയാഘാതം, പക്ഷകാഘാതം എന്നിവ ഉണ്ടാകുകയാങ്കില്‍ സൗജന്യ ചികില്‍സ ലഭ്യമാക്കും.  പോളിംഗിന് നിയോഗിക്കുന്ന ദിവസം മുതല്‍ ജിവനക്കാര്‍ തിരിച്ചെത്തുന്നതുവരെയുള്ള പൂര്‍ണമായ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.  
     പോളിംഗ് ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിതരണ കേന്ദ്രങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് ചൂടിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒ.ആര്‍.എസ് ഉള്‍പ്പെടെയുള്ള 80 ഓളം അവശ്യമരുന്നുകള്‍ അടങ്ങുന്ന പ്രത്യേക കിറ്റ് നല്‍കും. നിശ്ചിത എണ്ണം ബൂത്തുകള്‍ കണക്കാക്കി  പരിരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കും. ഒരോ നിയമ സഭാ മണ്ഡലത്തിലും ആംബുലന്‍സിന്റെ അടിയന്തിര ലഭ്യത ഉറപ്പാക്കും. മുഴുവന്‍ ഭിന്ന ശേഷിക്കാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കുന്നിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കാരില്‍ ആംബുല്‍ന്‍സ്, വീല്‍ ചെയര്‍ സംവിധാനങ്ങള്‍ ആവശ്യമുള്ളവരുടെ  ലീസ്റ്റ് തയ്യാറാക്കും.
ജില്ലയില്‍ 2750 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ഓരോ സ്റ്റേഷനിലും പ്രിസൈഡിംഗ് ഓഫിസറും പോളിംഗ് ഓഫിസറും ഉള്‍പ്പെടെ നാല് ജീവനക്കാര്‍ ഉണ്ടാകും. വോട്ടണ്ണലിന് ഇരു ലോക സഭാ മണ്ഡലങ്ങള്‍ക്കുമായി  മൂന്ന് കേന്ദ്രങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മലപ്പുറം  ഗവണ്‍മെന്റ് കോളേജ്,സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍,എം.എസ്.പി. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവയാണ്. കമ്മീഷന്റ അനുമതി ലഭിച്ചാലെ ഇത് സംബന്ധിച്ച തീരുമാനം അന്തിമമാവു.
അസിസ്റ്റന്റ കലക്ടര്‍ വികല്‍പ്പ ഭരദ്വാജ്, എ.ഡി.എം. ടി.വിജയന്‍, ആര്‍.ഡി.ഒ. പി.ബി.സുനിലാല്‍,ഫിനാന്‍സ് ഓഫിസര്‍ എന്‍.സന്തോഷ് കുമാര്‍, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിര്‍ പ്രതീഷ് കെ.പി. ജില്ലാ മെഡിക്കില്‍ ഓഫിസര്‍ കെ.സക്കിന, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ കെ. ക്യഷ്ണ മൂര്‍ത്തി.  എന്നിവര്‍ ങ്കെടുത്തു.

 

date