Skip to main content

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം 26 മുതല്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി  വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 26 മുതല്‍ ആരംഭിക്കും.  ഡിസ്ട്രിക് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം  ഈ മാസം 26നും  27 നും കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നല്‍കും. ഇവരുടെ നേത്യത്വത്തിലായിരിക്കും പോളിംഗ് ജീവനക്കാര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുക.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം  മൂന്ന് ഘട്ടങ്ങളിലായി നടക്കും.  ആദ്യഘട്ടം 28 മുതല്‍ ഏപ്രില്‍ ഒന്നുവരെയും രണ്ടാം ഘട്ടം  എട്ട് മുതല്‍ 12 വരെയും മൂന്നാം ഘട്ടം  22നുമാണ്  നടക്കുക.  സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക്   ഏപ്രില്‍ മൂന്ന്, നാല്  തിയ്യതികളിലും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് ഏപ്രില്‍ 16 നും മെയ് 15 നും  കൗണ്ടിംഗ് ഓഫീസര്‍മാര്‍ക്ക്  മെയ്14 നുമാണ് പരിശീലനം.   തിരഞ്ഞെടുപ്പ് നിരീക്ഷകരാണ് മൈക്രോ ഒബ്‌സര്‍മാര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.

 

date