Skip to main content

പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രവും വോട്ടെണ്ണല്‍ കേന്ദ്രവുമായി

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമുള്ള കേന്ദ്രങ്ങളായി. മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്‌കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ ഇവിടെ നടക്കും. 

പോളിംഗ് സാമഗ്രികളുടെ വിതരണം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ അഞ്ചിടത്തായാണ് നടക്കുന്നത്. തിരുവല്ല മണ്ഡലത്തിലെ കേന്ദ്രം തിരുവല്ല കുറ്റപ്പുഴ മാര്‍ത്തോമാ കോളജാണ്. റാന്നിയില്‍ സെന്റ് തോമസ് കോളജിലും ആറന്മുളയില്‍ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലും കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്എസ്എസിലും നടക്കും. അടൂര്‍ മണ്ഡലത്തിലേത് അടൂര്‍ ബി.എഡ് സെന്ററിലായിരിക്കും. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടേത് കൂവപ്പള്ളി അമല്‍ജേ്യാതി എന്‍ജിനീയര്‍കോളജായിരിക്കും. 

                             (ഇലക്ഷന്‍: 56/19)

date