Skip to main content

എംസിഎംസി സെല്‍-മീഡിയ സെന്റര്‍ ഉദ്ഘാടനം 25ന് 

 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി(എംസിഎംസി) സെല്ലിന്റെയും മീഡിയ സെന്ററിന്റെയും ഉദ്ഘാടനം 25ന് രാവിലെ 11ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കും. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുകയുമാണ് എംസിഎംസിയുടെ ചുമതല.

                    (ഇലക്ഷന്‍: 57/19)

date