Skip to main content

ശില്പശാല നടത്തി

 

വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്തെടുക്കല്‍-ബാലനീതി നിയമം സംബന്ധിച്ച് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ അധികൃതര്‍ക്കായി ശില്പശാല നടത്തി. പത്തനംതിട്ട കെ.ജി.എം.ഒ.എ ഹാളില്‍ വനിതാ ശിശു വികസന ആഫീസര്‍ എല്‍.ഷീബയുടെ അധ്യക്ഷതയില്‍ നടന്ന ശില്പശാല ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ അനധികൃത കൈമാറ്റം കുറ്റകരമാണെന്നും, ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കണമെന്നും കുട്ടികളുടെ സംരക്ഷണം  സുരക്ഷിതകരങ്ങളില്‍ ആവണമെന്നും നിയമ പരിരക്ഷയോടുകൂടിയുളള ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഡോ.ആന്‍ ഡാര്‍ളി വര്‍ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.ചിത്രലേഖ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച് താഹിറാ ബീവി എന്നിവര്‍ സംസാരിച്ചു. ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 എന്ന വിഷയത്തില്‍ ബിനി മറിയം ജേക്കബും, ഐ.സി.പി.എസ് പദ്ധതിയും-കുട്ടികളുടെ മേഖലയിലെ വിവിധ സംവിധാനങ്ങളും എന്ന വിഷയത്തില്‍ ഷാന്‍ രമേശ് ഗോപനും അഡോപ്ഷന്‍ റെഗുലേഷന്‍ 2017 & ദത്തെടുക്കല്‍ പ്രക്രിയയില്‍ ഡോക്‌ടേഴ്‌സിനുളള പങ്ക് എന്ന വിഷയത്തില്‍ നിഷാ മാത്യൂവും ക്ലാസ് നയിച്ചു.

                            (പിഎന്‍പി 954/19)

date