Skip to main content

എറൈസ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു

സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം 'എറൈസ്' (''acquiring resilience and identify through sustainable employment ) ജില്ലക്കകത്തെ കുടുംബശ്രീ കുടുംബാംഗങ്ങളായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള മേഖലകളായ പ്‌ളംബിങ്ങ്, ഇലക്‌ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, എന്നിവയിലാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും പരിശീലനം നല്‍കുക.പരിശീലനത്തിനു ശേഷം സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും.  18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷ അയക്കാം. 10 മുതല്‍ 15 ദിവസം വരെ പരിശീലന പരിപാടി ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ അവരവരുടെ സി ഡി എസ് ഓഫീസുകളില്‍ മാര്‍ച്ച് 25 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. 

 

date