Skip to main content

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം:  അഴീക്കോട് മണ്ഡലത്തില്‍ വിവിധ പരിപാടികളുമായി സ്വീപ്പ്

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവല്‍ക്കുന്നതിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തില്‍ വിവിധ പരിപാടികളുമായി സ്വീപ്പ്. മാര്‍ച്ച് 25ന് വൈകുന്നേരം നാല് മണിക്ക് വന്‍കുളത്ത് വയലില്‍ മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ മാജിക് ഷോ അരങ്ങേറും. 27ന് രാവിലെ 10.30ന് അഴീക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒപ്പുമരം പരിപാടി. 28ന് കണ്ണൂര്‍ ജേബീസ് കോളേജില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്യാമ്പയിനും വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തലും. 29ന് വൈകുന്നേരം 6.30ന് വളപട്ടണം വെസ്റ്റേണ്‍ പ്ലൈവുഡിലെ തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം. 30ന്  പയ്യാമ്പലത്ത് ബീച്ച് റണ്ണും ബോധവല്‍ക്കരണവും. ഏപ്രില്‍ 1ന് വൈകുന്നേരം നാല് മണിക്ക് അഴീക്കോട് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തലും നടക്കും. മൂന്നിന് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചിന് വൈകീട്ട് 6.30ന് പുതിയതെരുവിലെ ചിറക്കല്‍ വില്ലേജ് ഓഫീസിന് മുന്നിലും ഒപ്പുമരം പരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ ആറ് മുതല്‍ എട്ട് വരെ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്താന്‍ പരിപാടികള്‍ സംഘടിപ്പിക്കും. 10ന് നാറാത്ത് ടൗണില്‍ ഹരിത ദീപം പരിപാടിയും നടക്കും. 

 

date