Skip to main content

ഹരിതബൂത്തുകള്‍ തയ്യാറാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

 

 

പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടത്തിലൂടെ സംഘടിപ്പിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളായി ഉപയോഗിക്കുന്ന ക്ലാസ്സ് മുറികള്‍ മാലിന്യരഹിതമാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത്. പൊതുവിദ്യാഭ്യാസ വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായാണ് ഈ പ്രവൃത്തി ഏറ്റെടുക്കുന്നത്. ജില്ലയിലെ ആകെയുളള 575 ബൂത്തുകളില്‍ 308 എണ്ണം ബൂത്തുകളും വിദ്യാലയങ്ങളിലാണ്. വാര്‍ഷിക പരീക്ഷ കഴിയുന്ന ദിനം സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളിലെ ഗ്രീന്‍ വോളന്റിയര്‍മാര്‍ ക്ലാസ് മുറികളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കും. പോളിങ് ദിനത്തിലും ഇവരുടെ സേവനം ഉറപ്പുവരുത്തും. ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ വേര്‍തിരിക്കപ്പെട്ട അജൈവമാലിന്യം പുനഃചംക്രമണത്തിനായി ശേഖരിക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിക്കാനായി പഞ്ചായത്ത്/നഗരസഭാ തലത്തില്‍ രൂപീകരിച്ച ഫെസിലിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

date