Skip to main content

നേര്‍വഴി പദ്ധതി ശില്പശാല സംഘടിപ്പിച്ചു

 

    പ്രൊബേഷന്‍ സേവനങ്ങളും നേര്‍വഴി പദ്ധതിയും  എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശില്പശാല നടത്തി. 

ബാര്‍ അസോസിയേഷന്‍ ഹാളില്‍ ജില്ലാ ജഡ്ജി സി. ജയചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ബാബു  മുഖ്യാതിഥിയായിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ലാസര്‍ വടക്കന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം മോഹന്‍ദാസ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.സോജന്‍ പവിയാനോസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി. ജെ ബിനോയ്, പ്രൊബേഷന്‍ അസിസ്റ്റന്‍റ് സ്റ്റെഫാന്‍ ഡാന്‍റെ എന്നിവര്‍ സംസാരിച്ചു. 

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എന്‍. അശ്വതിയും  പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  എ.ഒ അബീനും  ക്ലാസെടുത്തു. 

date