Skip to main content

പത്രിക സമർപ്പണം വ്യാഴാഴ്ച തുടങ്ങും: പത്രിക നൽകുമ്പോൾ നാലുപേർ മാത്രം

ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഈ മാസം 28 മുതൽ സമർപ്പിക്കാം. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കായി വരണാധികാരിയായ ജില്ല കളക്ടർക്കാണ് പത്രിക നൽകേണ്ടത്. മാവേലിക്കര മണ്ഡലത്തിൽ സഹവരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്കും പത്രിക സ്വീകരിക്കാൻ അനുമതിയുണ്ട്. പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ നാലിനും സൂക്ഷമ പരിശോധന അഞ്ചിനുമാണ്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

date