Skip to main content

വരണാധികാരി കാര്യാലയങ്ങളിൽ വിജ്ഞാപനം രാവിലെ 11ന് ​​​​​​​രാവിലെ 11നകം വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ കാര്യാലയങ്ങളിൽ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വിജ്ഞാപനം ചെയ്യും. തുടർന്ന് രാവിലെ 11 മുതൽ വൈകിട്ടു മൂന്നുവരെ പത്രികകൾ നൽകാം. തിരഞ്ഞെടുപ്പിന്റെ പേര്, പത്ര

 

 

സ്ഥാനാർഥി നൽകുന്ന പത്രികയുടെ പകർപ്പും സത്യവാങ്മൂലത്തിന്റെ പകർപ്പും അതത് ദിവസം വരണാധികാരിയുടെയും ഉപ വരണാധികാരിയുടെയും കാര്യാലയത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണം. പത്രിക സ്വീകരിച്ച ഇരുപത്തിനാലു മണിക്കൂറിനകം ഇവ കമ്മീഷൻ വെബ്‌സൈറ്റിലും ലഭ്യമാക്കും. മണ്ഡല പരിധിക്ക് വെളിയിലാണ് വരണാധികാരിയുടെയും സഹവരണാധികാരിയുടെയും  ഓഫീസെങ്കിൽ മണ്ഡല പരിധിയിലെ പൊതു സ്ഥലത്ത് ഇത് പ്രദർശിപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

വാഹന ഗതാഗതം തടസപ്പെടും

 

ആലപ്പുഴ: ആസ്പിൻ വാൾ മദ്രസ റോഡിൽ ആസ്പിൻ വാൾ ജങ്ഷൻ മുതൽ ചാരംപറമ്പ് വരെ റോഡ് പൊളിച്ച്  പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ  മാർച്ച് 26 മുത്ൽ ഒരു മാസത്തേക്ക് ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം തടസപ്പെടുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ പാർശ്വഭാഗങ്ങളിലുള്ള റോഡുകളിലൂടെ കടന്നു പോകണം. 

 

ലോകസഭ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

 

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലതലത്തിൽ കളക്‌ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധം ഷിഫ്റ്റുകളിൽ ജീവനക്കാരെ നിയോഗിച്ചു.  ഫോൺ: 2238630. 

 

 

sir

date