Skip to main content

പി. ഐ. ബിയുടെ തെരഞ്ഞെടുപ്പ് ഇ-ലഘു പുസ്തകം പ്രകാശനം ചെയ്തു

 

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ''ലോകസഭാ തെരഞ്ഞെടുപ്പും  കേരളവും; 2014 ലേക്ക്ഒരുതിരിഞ്ഞു നോട്ടം'' എന്ന ഇ-ലഘു പുസ്തകം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  ടിക്കാറാം മീണ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നീതുസോണ ആദ്യപ്രതി ഏറ്റുവാങ്ങി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സമ്മതിദായക സമൂഹത്തിന്റെ പ്രതികരണം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ജനസംഖ്യ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ, ലിംഗാനുപാതം, പോളിംഗ് ബൂത്തുകൾ സംബന്ധിച്ച വിശദാംശങ്ങൾ, വോട്ടിംഗ് ശതമാനം, വോട്ടർമാരുടെ പ്രായം തിരിച്ചുള്ള കണക്കുക്കൾ തുടങ്ങിയവ ഈ ലഘു പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള കേരളത്തിന്റെ ഓരോ മേഖലയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പ്രതികരണം ഏതുതരത്തിലായിരുന്നുവെന്ന വസ്തുതാപരമായ വിവരങ്ങൾ,  ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് നില, വോട്ടിംഗ് പ്രവണത മുതലായവ വ്യക്തമാക്കുന്ന ഗ്രാഫുകളും പുസ്തകത്തിലുണ്ട്. തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.സൂരജ് മോൻ, അസിസ്റ്റന്റ് ഡയറക്ടർ എൻ. ദേവൻ എന്നിവരും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 986/19

date