Skip to main content

അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴിലുളള ആറന്മുള വാസ്തു വിദ്യാഗുരുകുലം ഉടന്‍ ആരംഭിക്കുന്ന പാരമ്പര്യവാസ്തു വിദ്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസമാണു കോഴ്‌സ് കാലാവധി. സിവില്‍ അല്ലെങ്കില്‍ ആര്‍ക്കടെക്ച്ചറില്‍ നേടിയുള്ള പോളിടെക്‌നിക്ക് ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്, കെ.ജി.സി  ഇ സിവില്‍ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍-0468 2319740, 9744857828. വെബ്‌സൈറ്റ്-www.vasthuvidyagurukulam.com

date