Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

തലശ്ശേരി ടെംപിള്‍ ഗേറ്റ്-കണ്ണിച്ചിറ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ(മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 25 വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി മാടപ്പീടിക ഭാഗത്തു നിന്നും തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്നും മാടപ്പീടിക ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെംപിള്‍ ഗേറ്റ്-സൈതാര്‍ പള്ളി-മട്ടാമ്പ്രം പള്ളി റോഡ് വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍  നാളെ(മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 25 വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മട്ടന്നൂര്‍ - കടോളിപ്പുറം- കൊളപ്പ റോഡ് വഴി കടന്നു പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

വിചാരണ മാറ്റി

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന  പോലീസ് പരാതി അതോറിറ്റിയുടെ വിചാരണ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ കുറ്റിച്ചിറ, ചാത്തോത്ത് കുന്ന്, അരിമ്പ്ര, നണിയൂര്‍ നമ്പ്രം, പറശ്ശിനി പാലം, പറശ്ശിനി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ 10 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ എടവേലില്‍, ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും. 

ചക്കരക്കല്ല് ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയിലെ ചക്കരക്കല്ല് ടൗണ്‍, ചൂള, നാലാംപീടിക, കാവിന്‍മൂല എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ 10 മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിമ്പുംകര, തരിയേരി, കണ്ടപ്പുറം, ഇടവച്ചാല്‍, മീന്‍കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍ രണ്ട് മണിവരെയും മുണ്ടേരിചിറ, മുണ്ടേരിക്കടവ്, മുണ്ടേരിമൊട്ട എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍  അഞ്ച് മണിവരെയും വൈദ്യുതി മുടങ്ങും. 

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെങ്കോന്ന്, തവറോല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 26) രാവിലെ ഒമ്പത് മുതല്‍  അഞ്ച് വരെ വൈദ്യുതി മുടങ്ങും

date