Skip to main content
ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, ജനറല്‍ ഒബ്‌സര്‍വര്‍ ഗരിമ ഗുപ്ത എന്നിവര്‍ പത്രിക പരിശോധിക്കുന്നു

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി;  ഇടുക്കിയില്‍ 8 സ്ഥാനാര്‍ത്ഥികള്‍

 

 

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 മായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഇടുക്കിയില്‍ എട്ട് സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്.  9 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. യു ഡി എഫിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന ഇബ്രാഹിം കുട്ടി കല്ലാറിന്റെ പത്രിക ആവശ്യമായ രേഖകളുടെ അഭാവത്താല്‍ തള്ളി. നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍ - ജോയ്‌സ് ജോര്‍ജ് (എല്‍ ഡി എഫ് സ്വതന്ത്രന്‍), ഡീന്‍ കുര്യാക്കോസ് (യു ഡി എഫ്), ബിജു കൃഷ്ണന്‍ ( ബി ഡി ജെ എസ് ),

ലിതേഷ് പി.ടി (ബി.എസ്.പി), എം  സെല്‍വരാജ് (വിടുതലൈ പാര്‍ട്ടി), 

റെജിമോന്‍ ജോസഫ്, ഗോമതി, കെ. എ ബേബി (സ്വതന്ത്രര്‍).  ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, ജനറല്‍ ഒബ്‌സര്‍വര്‍ ഗരിമ ഗുപ്ത, ജില്ലാ ലോ ഓഫീസര്‍ ജോഷി തോമസ് , ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ് എന്നിവരും സ്ഥാനാര്‍ത്ഥികളും പ്രതിനിധികളും പത്രികാസൂക്ഷമ പരിശോധനയില്‍ പങ്കെടുത്തു. എട്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

date