Skip to main content
കമ്പിളികണ്ടത്ത് നടന്ന നിയമ സഹായ ക്യാമ്പില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ  ദിനേശ്.എം.പിള്ള സംസാരിക്കുന്നു.

നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

 

പ്രളയത്തിനിരയായവര്‍ക്കായി   ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടേയും നേതൃത്വത്തില്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു.  കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടത്താണ് ക്യാമ്പ് നടത്തിയത്. പരാതികളുടെ പരിഹാരം കണ്ടെത്തല്‍, തുടര്‍ നടപടി സ്വീകരിക്കല്‍, നിയമപരമായ കാര്യങ്ങളിലെ സംശയനിവാരണം തുടങ്ങിയവയെക്കുറിച്ച് ക്യാമ്പില്‍ ചര്‍ച്ച ചെയ്തു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ  ദിനേശ്.എം.പിള്ള ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ അഡ്വക്കേറ്റ് ജോഷി ജോസ് മണിമല, അഡ്വക്കേറ്റ് ഷീല പ്രഭ   ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി ഷാജി എബ്രഹം , ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date