Skip to main content
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിഗസ്റ്റ്ഹൗസില്‍ നടന്ന വോട്ടിംഗ് മെഷീന്‍, വിവി പാറ്റ്‌സംവിധാനം എന്നിവയുടെരണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടപടികള്‍  ജനറല്‍ഒബ്‌സര്‍വര്‍ഗരിമഗുപ്ത, പോലീസ്ഒബ്‌സര്‍വര്‍ മാന്‍സിംഗ്, ജില്ലാകലക്ടര്‍എച്ച്.ദിനേശന്‍ എന്നിവരുടെസാന്നിധ്യത്തില്‍ പുരോഗമിക്കുന്നു.

രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

 

 

ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ളവോട്ടിംഗ് മെഷീന്‍, വിവി പാറ്റ്‌സംവിധാനം എന്നിവയുടെരണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ജനറല്‍ഒബ്‌സര്‍വര്‍ഗരിമഗുപ്ത, പോലീസ്ഒബ്‌സര്‍വര്‍ മാന്‍സിംഗ്, ജില്ലാവരണാധികാരിയായജില്ലാകലക്ടര്‍എച്ച്.ദിനേശന്‍ എന്നിവരുടെസാന്നിധ്യത്തില്‍ഇടുക്കിഗസ്റ്റ്ഹൗസിലാണ്‌റാന്‍ഡമൈസേഷന്‍ നടത്തിയത്.ഇടുക്കിലോക്‌സഭാമണ്ഡലത്തിലെഎല്ലാ പോളിംഗ് ബൂത്തുകളിലേയ്ക്കുമുള്ളവോട്ടിംഗ് യന്ത്രങ്ങളുംവിവി പാറ്റ്‌സംവിധാനവും റാന്‍ഡമൈസേഷനിലൂടെതിരഞ്ഞെടുത്തു. ജില്ലയിലെത്തിച്ചിട്ടുള്ളവോട്ടിംഗ് യന്ത്രങ്ങളുടെ നമ്പറുകള്‍  ഇ വിഎംമാനേജ്‌മെന്റ്‌സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിന്റെസഹായത്തോടെകൂട്ടികലര്‍ത്തിഓരോ പോളിംഗ് ബൂത്തിലേയ്ക്കും നല്‍കേണ്ട വോട്ടിംഗ് യന്ത്രവുംവിവി പാറ്റ്‌സംവിധാനവും നിശ്ചയിക്കുകയാണ്‌റാന്‍ഡമൈസേഷനിലൂടെചെയ്യുന്നത്. റാന്‍ഡമൈസേഷന്‍ നടപടികളില്‍ഇടുക്കിഎസ്.പികെ.ബി.വേണുഗോപാല്‍, തിരഞ്ഞെടുപ്പ്‌ഡെപ്യൂട്ടികളക്ടര്‍ജോസ്‌ജോര്‍ജ്,  ഇടുക്കി ആര്‍ ഡി ഒ എം.പിവിനോദ്, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായ സി.വി. വര്‍ഗീസ്, എം.ഡി.അര്‍ജുനന്‍ , സജി,  പി. രാജന്‍, സണ്ണിഇല്ലിക്കല്‍, തിരഞ്ഞെടുപ്പ്ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

date