Skip to main content
കലക്ടറേറ്റില്‍ഇ.വി. എം ബാലറ്റ് പേപ്പറും പോസ്റ്റല്‍ തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്യുന്നതിനായി ക്രമീകരിക്കുന്നു.

ലോക്‌സഭാതിരഞ്ഞെടുപ്പ്: ജില്ലയിലെമുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

 

ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെമുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വോട്ടിംഗ് യന്ത്രത്തില്‍സജ്ജീകരിക്കുന്നതിനും തപാല്‍വോട്ടിനുമുള്‍പ്പെടെയുള്ള ബാലറ്റ് പേപ്പറുകള്‍അതത് എ ആര്‍ ഒ മാര്‍ക്ക്കലക്ട്രേറ്റില്‍ നിന്നുംവിതരണംചെയ്തു. ഇടുക്കിലോക്‌സഭാമണ്ഡലത്തിലെഎല്ലാ പോളിംഗ് ബൂത്തുകളിലേയ്ക്കും നല്കുന്ന വോട്ടിംഗ് യന്ത്രത്തിന്റെയുംവിവി പാറ്റ്‌സംവിധാനത്തിന്റെയുംരണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 16, 17, 18 തീയതികളില്‍ നടക്കും. ഇതിനായിഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യാ ലിമിറ്റഡ് കമ്പനിയിലെ 32 എഞ്ചിനീയര്‍മാര്‍ഇന്ന്(12  4  19 ) ജില്ലയിലെത്തും. ഇടുക്കിമണ്ഡലത്തില്‍ പോളിംഗ്ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മുഴുവന്‍ ഉദ്യാഗസ്ഥര്‍ക്കുമായുള്ളരണ്ടുദിവസത്തെ രണ്ടാം ഘട്ട പരിശീലനവുംഇന്ന്(12  4  19 ) സമാപിക്കും. ഇടുക്കിജില്ലയിലാകെ 4764 ഉദ്യോഗസ്ഥരെയാണ് പോളിംഗ്ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

 

22 ന് രാവിലെഎട്ട്മണിമുതല്‍എല്ലാ നിയോജകമണ്ഡലങ്ങളിലെയുംതിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ വഴി പോളിംഗ്‌സാമഗ്രികള്‍വിതരണംചെയ്യും.ഓരോ നിയോജകമണ്ഡലത്തിലെയുംവിതരണകേന്ദ്രങ്ങള്‍ യഥാക്രമത്തില്‍: മൂവാറ്റുപുഴ - നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോതമംഗലം - എം.എകോളേജ്, തൊടുപുഴ- ന്യൂമാന്‍ കോളേജ്, ദേവികുളം - വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി സ്‌കൂള്‍മൂന്നാര്‍, ഇടുക്കി - എം ആര്‍ എസ്‌പൈനാവ്, ഉടുമ്പന്‍ചോല - സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നെടുങ്കണ്ടം, പീരുമേട് - മരിയഗിരിഇംഗ്ലീഷ്മീഡിയംഹൈസ്‌കൂള്‍കുട്ടിക്കാനം എന്നിവിടങ്ങളിലാണ് പോളിംഗ്‌സാമഗ്രികള്‍വിതരണംചെയ്യുന്നത്. 23 ന് വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം പോളിംഗ്‌സാമഗ്രികള്‍ഇതേകേന്ദ്രങ്ങളില്‍തന്നെ തിരികെഏറ്റുവാങ്ങിഅന്നുതന്നെ വോട്ടെണ്ണല്‍ കേന്ദ്രമായപൈനാവ്എം ആര്‍ എസില്‍എത്തിച്ച് ജനറല്‍ഒബ്‌സര്‍വ്വറുടെസാന്നിധ്യത്തില്‍സ്‌ട്രോങ്ങ്‌റൂമില്‍വച്ച്‌സീല്‍ചെയ്യുകയുംചെയ്യും. 

 

ഇടുക്കിലോക്‌സഭാമണ്ഡലത്തില്‍ 1305 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 60 പ്രശ്‌ന സാധ്യതാ ബൂത്തുകളുംഅഞ്ച് നിര്‍ണ്ണായക ബൂത്തുകളുംആറ്മാതൃകാ പോളിംഗ് ബൂത്തുകളുമാണുള്ളത്. ഈ 71 പോളിംഗ് ബൂത്തുകളിലെയുംവോട്ടെടുപ്പ്‌വെബ്കാസ്റ്റുംചെയ്യും. പ്രശ്‌നസാധ്യതാ ബൂത്തുകളും നിര്‍ണ്ണായക ബൂത്തുകളുംഉള്‍പ്പെടുന്ന 65 ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ളമൈക്രോഒബ്‌സര്‍വര്‍മാര്‍ക്കായി 16ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍വച്ച് പ്രത്യേക പരിശീലനം നല്കും. മൈക്രോഒബ്‌സര്‍വര്‍മാര്‍തിരഞ്ഞെടുപ്പ് ജനറല്‍ഒബ്‌സര്‍വറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. 

date