Skip to main content
ഇടുക്കി നിയോജകമണ്ഡലത്തിലെ  സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് വരവ്- ചിലവ് കണക്കുകളുടെ  അവലോകനയോഗം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ഡി.വി സിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവ് അവലോകനം ചെയ്തു

 

 

ഇടുക്കി നിയോജകമണ്ഡലത്തിലെ എട്ടു സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് വരവ്- ചെലവ് കണക്കുകളുടെ  അവലോകനം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ഡി.വി സിംഗിന്റെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടത്തി. ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ അജി ഫ്രാന്‍സിസ്, ഏഴു മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥികളെ പ്രതിനിധീകരിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date