Post Category
ഡി ബാബുപോളിന്റെ മരണത്തില്‍ കളക്ട്രേറ്റില്‍ അനുശോചന യോഗം ചേര്‍ന്നു
ഇടുക്കി ജില്ലയുടെ ആദ്യ കലക്ടറും, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി. ബാബുപോളിന്റെ വിയോഗത്തില്‍ കലക്ടറേറ്റില്‍ അനുശോചന യോഗം ചേര്‍ന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്ന ബാബു പോളിന്റെ നിര്യാണത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അനുശോചനമറിയിച്ചു. ഇടുക്കി ജില്ലാ രൂപികരണത്തിലും, ജലവൈദ്യുതി പദ്ധതിയുടെയും ഭരണസിരാകേന്ദ്രത്തിന്റെ നിര്‍മ്മാണം എന്നിവക്ക് നേതൃത്വം നല്‍കിയതും നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍. ഡി. ഒ എം.പി വിനോദ് എന്നിവരും കളട്രേറ്റിലെ ജീവനക്കാരും ആദ്യ കലക്ടറെ അനുസ്മരിച്ചു.
date
- Log in to post comments