Skip to main content

പരസ്യപ്രചാരണം ഇന്നവസാനിക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;

 

 

ഏപ്രില്‍ 23ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു വയനാട് ജില്ല ഒരുങ്ങി. പരസ്യപ്രചാരണം ഏപ്രില്‍ 21ന് വൈകിട്ട് ആറിന് അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്ത് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്‌കെഎംജെ, എസ്ഡിഎംഎല്‍പി സ്‌കൂളുകളിലാണ് കമ്മീഷന്‍ ചെയ്ത ബാലറ്റ് യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഏപ്രില്‍ 22ന് രാവിലെ എട്ടിന് പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ജില്ലയില്‍ 215 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൂത്തുകളിലേക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനുള്ള വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സേനകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനവും ക്രമീകരിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

 

date