Skip to main content

ദേവസ്വം ബോര്‍ഡ് ക്ഷേമനിധി കുടിശ്ശിക 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിക്കുന്നു.  മെയ് മൂന്നിന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും.  കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം അടക്കണം. പുതിയ അംഗത്വമെടുക്കുന്നതിനായി മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിനായി ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം.  ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച്  ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.

 

date