Skip to main content

പ്രിസൈഡിങ് ഓഫീസര്‍മാരുടെ ചുമതലകള്‍ പരമപ്രധാനം

തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർമാരുടെ ചുമതലകൾ പരമപ്രധാനമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങൾ പോളിങ് ബൂത്തുകളിൽ യാഥാർഥ്യമാക്കി സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് യാഥാർഥ്യമാക്കുന്നത് പ്രിസൈഡിങ് ഓഫീസർമാരും അവരുടെ സംഘവുമാണ്. പോളിങ് സംഘത്തിൽ പ്രിസൈഡിങ് ഓഫീസറെ കൂടാതെ മൂന്ന് പോളിങ് ഓഫീസർമാരാണ് ഉണ്ടാവുക. വിവിധ കേന്ദ്രങ്ങളിലും ഘട്ടങ്ങളിലും പ്രിസൈഡിങ് ഓഫീസർമാരുടെ ചുമതലകൾ ഇവയാണ്.
വിതരണ കേന്ദ്രം: നിർദിഷ്ട പട്ടിക പ്രകാരം .വി.എം, വിവിപാറ്റ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും ശേഖരിക്കുക. ഇതിൽ പ്രത്യേക ശ്രദ്ധ പതിയേണ്ട ഇനങ്ങൾ: ടെൻഡേർഡ് ബാലറ്റ് പേപ്പർ, ബ്രെയിലി ബാലറ്റ്, വോട്ടർമാരുടെ രജിസ്റ്റർ (ഫോം 17 ), വോട്ടർ പട്ടികയുടെ മാർക്ക് ചെയ്ത കോപ്പി, ഫോം 17 സി, പ്രിസൈഡിങ് ഓഫീസർ ഡയറി, ടാഗുകൾ, സീലുകൾ, .എസ്.ഡി, സി.എസ്.വി ലിസ്റ്റുകൾ.
പോളിങ്ങിന് മുമ്പ്: പോളിങ് സ്റ്റേഷൻ ഒരുക്കുക. .വി.എമ്മിലും വിവിപാറ്റിലും മോക് പോൾ നടത്തുക. മോക് പോളിന് ശേഷം .വി.എമ്മിലെ ഫലവും വിവിപാറ്റിലെ ഫലവും ഒത്തുനോക്കുക. .വി.എം, വിവിപാറ്റ് മോക് പോൾ ഫലങ്ങൾ മായ്ച്ചുകളയുക. മോക് പോളിന്റെ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ കറുത്ത കവറിലാക്കി സീൽ ചെയ്യുക. തുടർന്ന് .വി.എം, വിവിപാറ്റ് മെഷീനുകൾ സീൽ ചെയ്യുക.
പോളിങ് സമയത്ത്: വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ച് സ്ഥാനാർഥികളെയും പോളിങ് ഏജൻറുമാരേയും ധരിപ്പിക്കുക. പോൾ ഡിക്ലറേഷൻ ഉറക്കെ വായിക്കുകയും സ്ഥാനാർഥികളുടെയും പോളിങ് ഏജൻറുമാരുടെയും ഒപ്പ് വാങ്ങുകയും ചെയ്യുക. .വി.എം, വിവിപാറ്റ് മെഷീനുകളുടെ കൃത്യമായ പ്രവർത്തനത്തെക്കുറിച്ച് ഫോം 17 എയിൽ രേഖപ്പെടുത്തുക. പോളിങ് നിലവാരം നിശ്ചിത ഇടവേളകളിൽ റിട്ടേണിങ് ഓഫീസറെ അറിയിക്കുക. പോളിങ്ങിനിടെയുള്ള സംഭവങ്ങൾ പ്രിസൈഡിങ് ഓഫീസർ ഡയറിയിൽ രേഖപ്പെടുത്തുക.
പോളിങ് തീരുന്ന സമയം: പോളിങ് അവസാനിക്കുന്ന നേരത്ത് ക്യൂവിലുള്ളവർക്ക് നമ്പർ എഴുതിയ സ്ലിപ്പുകൾ നൽകുക. ക്യൂവിലുള്ള എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയ ശേഷം ക്ലോസ് ബട്ടൺ അമർത്തുക. .വി.എം, വിവിപാറ്റ് മെഷീനുകൾ പെട്ടികളിലാക്കി സീൽ ചെയ്യുക. സ്റ്റാറ്റിയൂട്ടറി, നോൺ സ്റ്റാറ്റിയൂട്ടറി പേപ്പറുകൾ സീൽ ചെയ്യുക. തുടർന്ന് ഫോം 17 സിയുടെ പാർട്ട് ഒന്നിൽ എല്ലാ പോളിങ് ഏജൻറുമാരുടെയും ഒപ്പ് വാങ്ങി അതിന്റെ ആധികാരിക പകർപ്പ് എല്ലാ പോളിങ് ഏജൻറുമാർക്കും നൽകുക. തുടർന്ന് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ ഇലക്ഷൻ സാമഗ്രികൾ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കാൻ നീങ്ങുക.

date