Skip to main content

മത്സ്യത്തൊഴിലാളികൾക്കുള്ള  പ്രത്യേക മുന്നറിയിപ്പ്

ആലപ്പുഴ:ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട്  ചേർന്നുള്ള  തെക്കു  പടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിലോട്  കൂടി   ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.  അതിന്റെ ഫലമായി ഏപ്രിൽ 25 ന്   ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട്  ചേർന്നുള്ള  തെക്കു  പടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിലും  കാറ്റിന്റെ വേഗത മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വരെയാവാനും 26 നു കാറ്റിന്റെ വേഗത മണിക്കൂറിൽ 40   മുതൽ 55  കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ 25 നും 26 നും  ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുത്. 

date