Skip to main content
 പത്രസമ്മേളനത്തില്‍ ജില്ലാകലക്ടര്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്

 

 

ഇടുക്കി ജില്ലയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പ് ദിവസമായ 23ന് രാവിലെ ആറു മുതല്‍ വോട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ  കലക്ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും  സംശയനിവാരണത്തിനും  പരാതികള്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം. ജില്ലയില്‍  104 സെക്ടറല്‍ ഓഫീസര്‍മാരെയും 26 സോണല്‍ മജിസ്‌ട്രേറ്റ്മാരെയും 90 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയമിച്ചിട്ടുണ്ട്. പോളിംഗ്  ഉദ്യോഗസ്ഥര്‍ക്കായി മണ്ഡലത്തിലെ വിതരണ കേന്ദ്രങ്ങളും പോളിംഗ് സ്‌റ്റേഷനുകളും ബന്ധിപ്പിച്ച് പ്രത്യേക ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇരട്ടവോട്ട് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ജില്ലാകലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നീരീക്ഷകരായ ഗരിമ ഗുപ്ത, മാന്‍സിംഗ്, എ ഡി എം അനില്‍ ഉമ്മന്‍, സബ്കളകടര്‍ ഡോ. രേണുരാജ്, ആര്‍ഡിഒ എം പി വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ ജോസ് ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍  അസി എഡിറ്റര്‍ എന്‍ ബി ബിജു തുടങ്ങിയവരും  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date