Skip to main content
വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍- പൈനാവ് എം.ആര്‍.എസില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ഇടുക്കി ഇന്ന് വിധിയെഴുതും,  രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ

 

 

ഇടുക്കി മണ്ഡലത്തില്‍ നിന്നുള്ള  പാര്‍ലമെന്റ് പ്രതിനിധിയ്ക്കായി പന്ത്രണ്ടണ്‍ു ലക്ഷത്തിലേറെ സമ്മതിദായകര്‍ ഇന്നു വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യുന്നതിന് അവസരമുണ്ടണ്‍ായിരിക്കും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ടണ്‍്. കൂടാതെ ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും അവശര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാം.   ഇടുക്കി ലോക്സഭമണ്ഡലത്തില്‍  12,03,258 വോട്ടര്‍മാരാണുള്ളത്.  59,88,91 പുരുഷന്‍മാരും 60,43,64 സ്ത്രീകളും 3 ട്രാന്‍സ്ജെന്ററും. മൂവാറ്റുപുഴ - 17,97,31, കോതമംഗലം - 16,18,24,  ഉടുമ്പന്‍ചോല- 16,1001, ദേവികുളം - 16,88,16, തൊടുപുഴ- 18,38,71, ഇടുക്കി-  18,12,12,  പീരുമേട്- 16,68,03 എന്നിങ്ങനെയാണു വോട്ടര്‍മാരുടെ നിയമസഭാ മണ്ഡലം തിരിച്ചുള്ള എണ്ണം. ശാരീരിക വിഷമതകള്‍ ഉള്ള 3,655 വോട്ടര്‍മാരാണ്  മണ്ഡലത്തിലുള്ളത്. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടണ്‍്. 1,305 പോളിംഗ്സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെ ഉള്ളത്. തൊടുപുഴ - 208, ഇടുക്കി - 196,പീരുമേട് - 203, ഉടുമ്പന്‍ചോല - 193, ദേവികുളം - 195 കോതമംഗലം -157 , മൂവാറ്റുപുഴ -153 എന്നിങ്ങനെയാണ് നിയോജകമണ്ഡലം തിരിച്ചുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം. ആറ് മാതൃകാ പോളിംഗ് സ്റ്റേഷനുകളും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലായി വനിത പോളിംഗ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന  അഞ്ച് വീതം പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ടണ്‍്. പ്രശ്നബാധിത ബൂത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടണ്‍്. 4,724 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ സുഗമമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് 107 സെക്ടറല്‍ ഓഫീസര്‍മാരെ ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് സോണല്‍ മജിസ്‌ട്രേറ്റുമാരെ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് കോ-ഓപ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ എഞ്ചിനീയര്‍മാരെ ഓരോ ടീമിനൊപ്പം നിയോഗിച്ചിട്ടുണ്ട്. കൂടാതെ രണ്ട് യൂണിറ്റ് വോട്ടിംഗ് മെഷീന്‍ അധികമായി അനുവദിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും പോളിംഗ് റിപ്പോര്‍ട്ടുകള്‍ അറിയിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പോള്‍ മാനേജര്‍ എന്ന സോഫ്റ്റ്‌വെയറും വികസിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ട് മണി മുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ വഴി പോളിംഗ് സാമഗ്രികള്‍ അതാത് പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചിരുന്നു. മൂവാറ്റുപുഴ - നിര്‍മ്മല ഹയര്‍ സെക്കണ്ടണ്‍റി സ്‌കൂള്‍, കോതമംഗലം - എം.എ കോളേജ്, തൊടുപുഴ- ന്യൂമാന്‍ കോളേജ്, ദേവികുളം - വൊക്കേഷണല്‍ ഹയര്‍സെക്കണ്ടണ്‍റി സ്‌കൂള്‍ മൂന്നാര്‍, ഇടുക്കി - എം ആര്‍ എസ് പൈനാവ്, ഉടുമ്പന്‍ചോല - സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടണ്‍റി സ്‌കൂള്‍ നെടുങ്കണ്ടണ്‍ം, പീരുമേട് - മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്. 

 

 

തിരിച്ചറിയല്‍ രേഖകള്‍:

 

വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍-  ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ രേഖ, പാന്‍കാര്‍ഡ്, സ്മാര്‍ട്ട്കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ കാര്‍ഡ,് തൊഴിലുറപ്പ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയല്‍ രേഖ , ആധാര്‍കാര്‍ഡ്. സഹകരണ ബാങ്കുകളില്‍ നിന്നും നല്‍കുന്ന പാസ്ബുക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.  എന്നാല്‍ ഫോട്ടോ പതിപ്പിച്ച മറ്റ് പാസ്സ് ബുക്കുകള്‍  ഉപയോഗിക്കാം.

 

വോട്ടെണ്ണല്‍ കേന്ദ്രം

 

പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിംഗ് സാമഗ്രികള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് എം ആര്‍ എസില്‍ എത്തിച്ച് ജനറല്‍ ഒബ്‌സര്‍വ്വറുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ്ങ് റൂമില്‍ സീല്‍ ചെയ്്ത് സൂക്ഷിക്കും.

 

സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും

 

ഡീന്‍കുര്യാക്കോസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) : കൈ

ലിതേഷ് പി റ്റി (ബി എസ് പി)  : ആന

ബിജു കൃഷ്ണന്‍ (ബി ഡി ജെ എസ് ) : കുടം

എം സെല്‍വരാജ് (വിടുതലൈ ചിരുതൈകള്‍): തെങ്ങ്

ഗോമതി (സ്വതന്ത്ര): തൊപ്പി

ജോയ്‌സ് ജോര്‍ജ്്് (എല്‍ ഡി എഫ് സ്വതന്ത്രന്‍): ബാറ്ററി ടോര്‍ച്ച് 

ബേബി കെ എ (സ്വതന്ത്രന്‍) :ക്യാമറ

റെജി ഞള്ളാനി (സ്വതന്ത്രന്‍ ): താക്കോല്‍ എന്നീ ചിഹ്നങ്ങളിലാണ്  സ്ഥാനാര്‍ത്ഥികള്‍   മത്സരിക്കുന്നത്. 

date