Skip to main content

ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍

 

 

വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറകുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക്ക് പോളിംഗ് ജോലികള്‍ക്കായി ഇന്നലെ അതിരാവിലെതന്നെ പുറപ്പെട്ടത്.  ഇടമലക്കുടിയില്‍ 2809 സമ്മതിദായകര്‍ വോട്ടവകശം വിനിയോഗിക്കും. ഇടമലക്കുടി സൊസൈറ്റികുടി ട്രൈബല്‍ സ്‌കൂളിലെ പോളിംഗ്ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1092 പേര്‍ ഇവിടെ സമ്മതിദായകാവകാശം വിനിയോഗിക്കും. 31 നമ്പര്‍ പരപ്പയാര്‍ അംഗന്‍വാടി പോളിംഗ് ബൂത്തില്‍ 299 പേരും 32-ാം നമ്പര്‍ മുളകുതറകുടി എല്‍ പി സ്‌കൂള്‍ പോളിംഗ് ബൂത്തില്‍ 518 പേരും വോട്ടവകാശം വിനിയോഗിക്കും. ഇടമലക്കുടിയില്‍ 66 കന്നിവോട്ടര്‍മാരാണ് ഉള്ളത്. 

date