Skip to main content

പാരിസ്ഥിതികം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് 2017 -2018 വര്‍ഷത്തേക്ക് പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹനവും പദ്ധതിക്കു കീഴില്‍ പാരിസ്ഥിതികം രണ്ടാംഘട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന തലത്തില്‍ പരിസ്ഥിതി ബോധവത്കരണം നടത്തുന്നതിന് സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പ്രൊഫഷണല്‍ സംഘടനകള്‍ എന്നിവയില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.  മുനുഷ്യര്‍ പ്രകൃതിയിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  നവംബര്‍ 20 മുതല്‍ 2018 ഫെബ്രുവരി 15 വരെ നീളുന്ന പദ്ധതിക്ക് 20,000 മുതല്‍ 50,000 രൂപ വരെ ധനസഹായം നല്‍കും.  

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നൂതന ആശയ മുളളവര്‍ നവംബര്‍ ഒന്‍പതിന് മുമ്പ് അപേക്ഷ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, പളളിമുക്ക്, പേട്ട പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വെബ്‌സൈറ്റ് www.envt.kerala.gov.in . പാരിസ്ഥിതികം 2017 -18 (ആദ്യഘട്ടം) പദ്ധതിയില്‍ ഫണ്ട് ലഭിച്ചവര്‍ അപേക്ഷിരുത്.

പി.എന്‍.എക്‌സ്.4694/17
 

date