Skip to main content

പരാതികള്‍ കൃത്യസമയത്ത് പരിഹരിച്ചു-   ജില്ലാ കളക്ടര്‍ 

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ബൂത്തുകളില്‍ പരാതികള്‍ ഉയര്‍ന്നുവെങ്കിലും അവ കൃത്യസമയത്ത് പരിഹരിക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനും കളക്ടറേറ്റില്‍ സജ്ജീകരിച്ച  ഇലക്ഷന്‍ വാര്‍റൂം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തനെന്നും കളക്ടര്‍ പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറും പൂര്‍ണമായും പ്രവര്‍ത്തിച്ച കണ്‍ട്രോള്‍ റൂമില്‍ പത്തു കൗണ്ടറുകളിലായി അന്‍പതില്‍പരം ഉദ്യോഗസ്ഥര്‍ ഒന്നടങ്കമാണ് വോട്ടെടുപ്പ് നടപടികള്‍ തല്‍സയം ഏകോപിപ്പിക്കുകയും വിവരശേഖരവും പ്രശ്‌നപരിഹാരവും നടത്തുകയും ചെയ്തത്. വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്‍മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാര്‍ റൂം മുഖേന അതിവേഗം എത്തിക്കാന്‍ കഴിഞ്ഞു. ജില്ലയിലെ 71 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

കൗണ്ടര്‍ നമ്പര്‍ ഒന്ന് പോള്‍ മാനേജര്‍, രണ്ട് ഇ- സുവിധ, മൂന്ന് വോട്ട് സ്മാര്‍ട്ട് നാല് വള്‍നറബിള്‍- സെന്‍സിറ്റീവ് ബൂത്ത് ട്രാക്കിംഗ്, അഞ്ച് സെക്ടര്‍ ഓഫീസര്‍മാരുടെ വാട്ട്‌സ്ആപ്പ് മോണിട്ടറിംഗ്, ആറ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, ഏഴ് ക്രമസമാധാനം, എട്ടില്‍ ഇലക്ഷന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി നിയോഗിച്ചവര്‍, ഒന്‍പത് ഇ വി എം ട്രാക്കിംഗ്, പത്ത് സ്‌ട്രോംഗ് റൂം, സിസിടിവി എന്നിവ ഉള്‍പ്പടെ മികച്ച സംവിധാനങ്ങളാണ് ഇലക്ഷന്‍ വാര്‍ റൂമിന്റെ ഭാഗമായി കളക്ടറേറ്റില്‍ സജ്ജീകരിച്ചിരുന്നത്.  കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകാത്ത വിവരങ്ങളും, വോട്ടിംഗ് ശതമാനവും, സെക്ടറല്‍ ഓഫീസര്‍മാരെ ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എടുക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.                                      (ഇലക്ഷന്‍: 236/19)

date