Skip to main content

പകുതി സമയത്തിനുള്ളില്‍ ചെയ്തത് അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിംഗ് സമയത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ പെട്ടിയിലായത് അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍. പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യേണ്ട 13,78,587 വോട്ടര്‍മാരില്‍ 5,16,783 പേര്‍ ഉച്ചയ്ക്ക് 12.30ന് മുമ്പ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പോളിംഗ് സമയത്തിന്റെ പകുതിയായ, അഞ്ചര മണിക്കൂര്‍ പിന്നിടുന്ന സമയമാണ് ഉച്ചയ്ക്ക് 12.30. ഈ സമയം മണ്ഡലത്തിലെ ആകെ പോളിംഗ് 37.31 ശതമാനമായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ 40.4 ശതമാനവും പൂഞ്ഞാറില്‍ 38.94 ശതമാനവും തിരുവല്ലയില്‍ 34.2 ശതമാനവും റാന്നിയില്‍ 37.62 ശതമാനവും ആറ•ുളയില്‍ 36.84 ശതമാനവും കോന്നിയില്‍ 37.53 ശതമാനവും അടൂരില്‍ 36.3 ശതമാനവും പോളിംഗ് ഈ സമയം കഴിഞ്ഞിരുന്നു.

                   (ഇലക്ഷന്‍: 237/19)

date