Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയത്  മികച്ച സുരക്ഷ സംവിധാനങ്ങള്‍: ജില്ലാ പോലീസ് മേധാവി  

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോലീസ് ഏര്‍പ്പെടുത്തിയത്  മികച്ച സുരക്ഷ സംവിധാനങ്ങളെന്ന്  ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി മികച്ച ക്രമസമാധാനനില ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടന്നു. പോളിംഗ് ശതമാനം വര്‍ധിക്കുന്നതിനും പോലീസ് സുരക്ഷ സഹായകമായി. തെരഞ്ഞെടുപ്പ് നടന്ന ഏഴ്് നിയോജക മണ്ഡലങ്ങളില്‍ 98 പേരടങ്ങുന്ന പോലീസ് സംഘത്തെ ഗ്രൂപ്പ് പട്രോളിംഗിന് നിയോഗിച്ചിരുന്നു. കൂടാതെ എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പരിസരങ്ങളിലും ശക്തമായ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ബൂത്തുകളില്‍ പോലീസിന്റെ ആവശ്യമുണ്ടാകുന്ന സാഹചര്യത്തില്‍ വേഗത്തില്‍ എത്തിച്ചേരുന്നതിനുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.           (ഇലക്ഷന്‍: 238/19)

date