നിയമസഭാ മണ്ഡലങ്ങളിലെ 50 ശതമാനം പേര് രണ്ടുമണിയോടെ വോട്ട് ചെയ്തു
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടോടെ 50 ശതമാനത്തിലധികംപേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 13,78,587 പേരില്‍ 6,90,912 പേരാണ് ഈ സമയം വോട്ടവകാശം വിനിയോഗിച്ചത്. ആകെ 50.11 ശതമാനം.
കാഞ്ഞിരപ്പള്ളിയില്‍ 54.53 ശതമാനം പേരും പൂഞ്ഞാറില്‍ 52.02 ശതമാനം പേരും റാന്നിയില്‍ 50.34 ശതമാനം പേരും കോന്നിയില്‍ 50.79 ശതമാനം പേരും ആറ•ുളയില്‍ 49.17 ശതമാനം പേരും അടൂരില്‍ 49.02 ശതമാനം പേരും തിരുവല്ലയില്‍ 45.87 ശതമാനം പേരുമാണ് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് വോട്ട് ചെയ്തത്.
ശതമാനക്കണക്കില്‍ പിന്നിലാണെങ്കിലും ഈ സമയത്ത് ഏറ്റവും അധികം വോട്ടര്‍മാര്‍ വോട്ട് ചെയ്തത് ആറ•ുള മണ്ഡലത്തിലായിരുന്നു. അവിടെ 112005 പേര് വോട്ട് ചെയ്തപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ 97450 പേരും പൂഞ്ഞാറില്‍ 92991 പേരുമാണ് വോട്ട് ചെയ്തത്. കോന്നിയില്‍ 98909 പേരും റാന്നിയില്‍ 95983 പേരും അടൂരില്‍ 99505 പേരും അപ്പോള്‍ വോട്ട് ചെയ്തുകഴിഞ്ഞിരുന്നു. ശതമാനക്കണക്കില്‍ ഏറ്റവും പിന്നിലായിരുന്ന തിരുവല്ലയിലും 94069 പേര് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് വോട്ട് ചെയ്തു.
(ഇലക്ഷന്: 239/19)
- Log in to post comments