Skip to main content

വോട്ട്‌സ്മാര്‍ട്ട് ആപ്പ്: ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

 

വോട്ടര്‍ ബോധവത്കരണത്തിന്റെ ഭാഗമായി സജ്ജമാക്കിയ വോട്ട് സ്മാര്‍ട്ട് ആപ്പിലെ നാലാംദിവസ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനം  ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം പ്രമാടം സ്വദേശിയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയുമായ ജി. ഹരിതയും, രണ്ടാം സ്ഥാനം വായ്പ്പൂര് സ്വദേശിനിയായ  അഡ്വ: രജാറാണിയും കരസ്ഥമാക്കി. ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തില്‍ ഇത് ആദ്യമാണ്. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ശതമാനം പ്രവചിക്കുന്നവര്‍ക്ക് 25000 രൂപയാണ്  സമ്മാനം. മത്സരവിജയിയെ ഇന്ന് (24) പ്രഖ്യാപിക്കും. (ഇലക്ഷന്‍: 242/19)

date