Skip to main content

അഞ്ചിന് മുമ്പ് 2014നെ മറികടന്ന് മണ്ഡലം

 

കഴിഞ്ഞ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെയും ശതമാനത്തിന്റെയും കണക്കിനെ വൈകിട്ട് അഞ്ചിന് തന്നെ പത്തനംതിട്ട മണ്ഡലം മറികടന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ അവശേഷിക്കെ ആകെ 914548 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തിലാകെ പോള്‍ ചെയ്തത് 871251 പേരായിരുന്നു. 2014ല്‍ 66.02 പേരാണ് ആകെ വോട്ട് ചെയ്തതെങ്കില്‍ ഇക്കുറി മണിക്കൂര്‍ ബാക്കിനില്‍ക്കെ തന്നെ അത് 66.33 ആയി ഉയര്‍ന്നു. 

ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശതമാനം പോളിംഗ് നടന്നത് കാഞ്ഞിരപ്പള്ളിയിലാണ്. 73.01 ശതമാനം. പൂഞ്ഞാര്‍ 71.52, തിരുവല്ല 64.19, റാന്നി 65.87, ആറ•ുള 66.68, കോന്നി 67.97, അടൂര്‍ 68.71 ശതമാനം വോട്ട് ചെയ്യപ്പെട്ടു. 

ഈ സമയത്ത് ഏറ്റവും കൂടുതല്‍  പേര്‍ വോട്ട് ചെയ്തത് ആറ•ുളയിലാണ്. 151890 പേര്‍ ഇവിടെ വോട്ട് ചെയ്തു. ഏറ്റവും കുറവ് റാന്നിയിലും. 125600 പേര്‍. കാഞ്ഞിരപ്പള്ളി 130489, പൂഞ്ഞാര്‍ 127839, തിരുവല്ല 131623, കോന്നി 132341, അടൂര്‍ 139454 പേരും വോട്ട് ചെയ്തു.                     (ഇലക്ഷന്‍: 243/19)

date