Skip to main content

തിരക്ക് നിയന്ത്രിച്ചും സുരക്ഷ ഒരുക്കിയും സ്പെഷ്യൽ പോലീസ് കേഡറ്റുകൾ

ആലപ്പുഴ:ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താൻ നീണ്ട നിര തന്നെയായിരുന്നു കണ്ടത് .എന്നാൽ തിരക്കിന്റെ ബുദ്ധിമുട്ടുകൾ വോട്ടർമാരെ  അറിയിക്കാതെ നിയന്ത്രണം ഏറ്റെടുത്തത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പ്രത്യേകം നിയോഗിച്ചിരുന്ന സ്പെഷ്യൽ പോലീസ് കേഡറ്റുകളായിരുന്നു. ശാരീരിക അവശതയുള്ള വോട്ടർമാരെ കൈപിടിച്ചു പോളിംഗ് സ്റ്റേഷനുകളിലേക് എത്തിക്കുക, തിരക്ക് അധികമാകുമ്പോൾ ,വോട്ടർമാർക് വേണ്ട നിർദ്ദേശങ്ങൾ നൽകി നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ വളരെ കൃത്യതയോടെയാണ് കേഡറ്റുകൾ പോളിങ് ബൂത്തുകളിൽ നിർവഹിച്ചത് .മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഓരോ കേഡറ്റുകളെ വീതം നിയോഗിച്ചത് തിരക്ക് നിയന്ത്രിക്കുന്നതിലും വോട്ടർമാരുടെ സുഗമമായ വോട്ടിങ്ങിനും പോലീസ് സേനക്കും ഏറെ സഹായകരമായി. എൻ .സി .സി, എൻ .എസ് .എസ് ,സ്‌കൗട്ട് ,തുടങ്ങിയവയിൽ നിന്നും തിരഞ്ഞെടുത്ത സ്റ്റുഡന്റസ് കേഡറ്റുകൾ ,സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കൾ എന്നിവരെയാണ് സ്പെഷ്യൽ പോലീസ് കേഡറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത് .

 

date