Skip to main content
എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിഅഡ്വ.ജോയ്‌സ് ജോര്‍ജ്

സ്ഥാനാര്‍ത്ഥികള്‍ 

 

 

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജ് വാഴത്തോപ്പ് മുളകുവള്ളി അംഗന്‍വാടിയിലെ 88-ാം നമ്പര്‍ ബൂത്തില്‍ ഭാര്യ അനുപയ്‌ക്കൊപ്പമെത്തി എട്ടരയോടെ വോട്ടു രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പൈങ്ങോട്ടൂര്‍  കുളപ്പുറം  സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴരയോടെ വോട്ടു രേഖപ്പെടുത്തി.ഭാര്യ ഡോ.നീതാ പോളിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമെത്തിയാണ് സ്ഥാനാര്‍ത്ഥി വോട്ടു രേഖപ്പെടുത്തിയത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി (ബി ഡി ജെ എസ്) ബിജു കൃഷ്ണന്‍, തൊടുപുഴ നിയോജക മണ്ഡലത്തില്‍ മണക്കാട് പുതുപരിയാരം അംഗന്‍വാടിയില്‍ 127-ാം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ടരയോടെ എത്തി വോട്ടു രേഖപ്പെടുത്തി. 

date