Skip to main content

ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍ പോളിങ് ശതമാനം കുതിച്ചുയര്‍ന്നു ആറ്റിങ്ങല്‍ 74.23%, തിരുവനന്തപുരം - 73.40%

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നു വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 2003466 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തിലേറെ കൂടുതലാണ് ഇത്തവണത്തെ പോളിങ്.

ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലുമായി 73.81 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലേക്ക് എത്തിയത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയിലെ 142387 സ്ത്രീ വോട്ടര്‍മാരില്‍ 1054207 പേര്‍ വോട്ട് രേഖപ്പെടുത്തി. 1790259 പുരുഷ വോട്ടര്‍മാരില്‍ 949240 പേരാണ് വോട്ട് ചെയ്തത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. 74.23%. മണ്ഡലത്തിലെ ആകെയുള്ള 1346641 വോട്ടര്‍മാരില്‍ 999680 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1367523, പോള്‍ ചെയ്തത് - 1003786, പോളിങ് ശതമാനം - 73.40.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ

തിരുവനന്തപുരം

 നിയമസഭാ മണ്ഡലം     ആകെ പോള്‍ ചെയ്ത വോട്ട്     പോളിങ് ശതമാനം    2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം    
കഴക്കൂട്ടം    132432    73.2    67.58    
വട്ടിയൂര്‍ക്കാവ്    135619    69.33    65.06    
തിരുവനന്തപുരം    129623    67.4    63.04    
നേമം    141350    73.32    68.17    
പാറശാല    164281    76.9    73.12    
കോവളം    160407    76    71.07    
നെയ്യാറ്റിന്‍കര    140074    77.26    72.40    

ആറ്റിങ്ങല്‍

 നിയമസഭാ മണ്ഡലം     ആകെ പോള്‍ ചെയ്ത വോട്ട്     പോളിങ് ശതമാനം    2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം    
വര്‍ക്കല    129476    70.29    67.83    
ആറ്റിങ്ങല്‍    145816    74.57    69.82    
ചിറയിന്‍കീഴ്    141997    73.78    68.62    
നെടുമങ്ങാട്    151738    75.53    68.51    
വാമനപുരം    144331    73.58    69.06    
അരുവിക്കര    144208    76.13    69.25    
കാട്ടാക്കട    142114    75.58    67.75    

(പി.ആര്‍.പി. 517/2019)

 

date