Skip to main content

കളക്ടറും തെരഞ്ഞെടുപ്പ് നിരീക്ഷകരും നന്ദി രേഖപ്പെടുത്തി

 

ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും സമാധാനപരവും സുഗമവുമായി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലികള്‍ കൃത്യമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ പ്രശംസിച്ചു. മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക് നിയോഗിച്ച പൊതു നിരീക്ഷകരായ ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരും വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
(പി.ആര്‍.പി. 519/2019)

 

date