Skip to main content

60 ശതമാനത്തില്‍ താഴെ നാല് ബൂത്തില്‍ മാത്രം

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തില്‍ താഴെ വോട്ടിംഗ് രേഖപ്പെടുത്തിയത് നാല് ബൂത്തുകളില്‍ മാത്രം. ഒരു ബൂത്ത് തിരുവല്ലയിലും മൂന്ന് ബൂത്തുകള്‍ റാന്നിയിലുമാണ്. തിരുവല്ലയിലെ സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍പി സ്‌കൂള്‍ തുകലശേരിയിലെ ബൂത്ത് നമ്പര്‍ 111ല്‍ 59.40 ശതമാനം പോളിംഗ് മാത്രമാണ് നടന്നത്. 

റാന്നി കരിയംപ്ലാവ് എന്‍എം എച്ച്എസിലെ 107-ാം നമ്പര്‍ ബൂത്തില്‍ 52.10 ശതമാനം പോളിംഗേ നടന്നുള്ളൂ. ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ ബൂത്തിലാണ്. ഞൂഴൂര്‍ എംറ്റിഎല്‍പിഎസിലെ 144-ാം നമ്പര്‍ ബൂത്തില്‍ 58.50 ശതമാനവും ചേത്തങ്കര എസ് സി എച്ച്.എസ്.എസിലെ 76-ാം നമ്പര്‍ ബൂത്തില്‍ 59.60 ശതമാനം പോളിംഗ് മാത്രമേ നടന്നുള്ളൂ. 

അതേ സമയം 60 ശതമാനത്തില്‍ താഴെ വോട്ട് രേഖപ്പെടുത്തുന്ന ബൂത്തുകളുടെ കാര്യത്തില്‍ ഏറെ മുന്നേറാന്‍ പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 92 ബൂത്തുകളിലായിരുന്നു 60 ശതമാനത്തില്‍ താഴെ വോട്ടിംഗ് നടന്നത്. അന്ന് തിരുവല്ലയില്‍ 35ഉം റാന്നിയില്‍ 26ഉം ആറന്മുളയില്‍ 21ഉം കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയായിരുന്നു വോട്ടിംഗ്.                     (ഇലക്ഷന്‍: 254/19)

date